ഒളമറ്റം: മുനിസിപ്പൽ 26-ാം വാർഡിൽ ഒരു വയസു മുതൽ 18 വയസു വരെയുള്ള കുട്ടികൾക്കുള്ള ആയുർവേദ കൊവിഡ് ബൂസ്റ്റർ മരുന്ന് വിതരണം മരിക്കലുങ്ക് ജങ്ഷനിലുള്ള മൗര്യ ഗാർഡൻസിൽ ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടക്കും. ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ സേവനം ലഭ്യമാണെന്ന് വാർഡ് കൗൺസിലർ ഷീൻ വർഗീസ് അറിയിച്ചു.