മുട്ടം: പെട്രോൾ നിറച്ച ടാങ്കർ ലോറി ബ്രേക്ക് നഷ്ടപ്പെട്ട് പിന്നിലേക്ക് ഉരുണ്ട് വൈദ്യുതി പോസ്റ്റിൽ ഇടിക്കാതെ ഓടയിൽ വീണ് നിന്നു. ഇന്നലെ രാത്രി 8.30ന് മുട്ടം പെരുമറ്റം കനാലിന് സമീപം പഴയ റോഡ് ആരംഭിക്കുന്ന സ്ഥലത്തായിരുന്നു സംഭവം. തൊടുപുഴ ഭാഗത്ത് നിന്ന് മുട്ടം ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. പിന്നിലേക്ക് ഉരുണ്ട് വന്ന ലോറി വൈദ്യുതി പോസ്റ്റിൽ ഇടിക്കാതെ ഓടയിലേക്ക് വീണതിനാൽ വലിയ അപകടമാണ് ഒഴിവായത്.