തൊടുപുഴ: ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ തൊടുപുഴ കോലാനിയിൽ പ്രവർത്തിക്കുന്ന മൃഗ സംരക്ഷണ വകുപ്പിന്റെ ഫാമിനെ മികച്ച കേന്ദ്രമാക്കി മാറ്റാൻ പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ജിജി കെ ഫിലിപ്പ് പറഞ്ഞു.ഫാമിൽ രൂപീകരിച്ച കൗൺസിൽ യോഗത്തിൽ സംസാരിക്കവയാണ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്.ഫാമിലി തൊഴിലാളികളുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത്‌ ഭരണ സമിതി അംഗങ്ങൾക്ക് സ്വീകരണവും നൽകി.വൈസ് പ്രസിഡന്റ് ഉഷാ കുമാരി, വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ: ഭവ്യ കണ്ണൻ, മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസർ ഡോ: ജയ ചാണ്ടി,ഫാം അസിസ്റ്റൻറ് ഡയറക്ടർ ഡോ: ലാൽജി മാത്യു, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ സി വി സുനിത,എസ് രാജേന്ദ്രൻ,പ്രൊ:എം ജെ ജേക്കബ്, ഇന്ദു സുധാകരൻ,വാർഡ് കൗൺസിലർ കവിത അജി, യൂണിയൻ നേതാക്കളായ പി പി ജോയ്,കെ ജെ തോമസ്,വി ബി ബിസ്മോൻ,അഡ്വ: ഇമ്മാനുവൽ, സീമ ഭാസ്‌ക്കർ, തൊഴിലാളി പ്രതിനിധികളായ ജയൻ വി എസ്, പി എസ് അജി,റോയി ജോണി എന്നിവർ സംസാരിച്ചു.