bharavahikal

തൊടുപുഴ: റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. പ്രസിഡന്റായി . ഡോ. സി.വി. ജേക്കബും സെക്രട്ടറിയായി ജോബ് കെ. ജേക്കബും ട്രഷററായി ടിനി തോമസും സ്ഥാനമേറ്റു. ഡിസ്ട്രിക്ട് ഗവർണർ വിജയകുമാർ ടി.ആർ മുഖ്യാതിഥിയായിരുന്നു. ഡയറക്ടർ വിവേകാനന്ദൻ ഗസ്റ്റ് ഓഫ് ഓണറായി പങ്കെടുത്തു. ഡോ. സതീഷ് ധന്വന്തരി അദ്ധ്യക്ഷനായി. റോട്ടറി ക്ലബ്ബിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അസിസ്റ്റന്റ് ഗവർണർ ഹരികൃഷ്ണൻ കെ.എസ് നിർവഹിച്ചു. ബാലക്ഷീരകർഷകനായ വെള്ളിയാമറ്റം സ്വദേശി മാത്യു ബെന്നിയെ ആദരിച്ചു. റോട്ടറി കലണ്ടറിന്റെ പ്രകാശനം ഹെജി പി ചെറിയാൻ നിർവഹിച്ചു. ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് നിർവ്വഹിച്ചു തൊടുപുഴ ഐ.എം.എ പ്രസിഡന്റ് ഡോ. സുമി ഇമ്മാനുവൽ, ഐ.എം.എ ബ്ലഡ് ബാങ്ക് പ്രസിഡന്റ് ഡോ. സോണി തോമസ്, പൂമാല റോട്ടറി കമ്മ്യൂണിറ്റി കോർ പ്രസിഡന്റ് അനിൽ രാഘവൻ, കോ-ഓർഡിനേറ്റർ ഡോ. ബിജു ചെമ്പരത്തി, ഡോ. സതീഷ്‌കുമാർ, ഡോ. സി.വി. ജേക്കബ്, ടിനി തോമസ്, ജോമോൻ വർഗീസ്, ജോബ് കെ. ജേക്കബ് എന്നിവർ പ്രസംഗിച്ചു.