വണ്ണപ്പുറം: യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാളിയാർ മുണ്ടയ്ക്കൽ ചാക്കോയുടെ മകൻ ജോജോയെയാണ് (35) കാളിയാർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിന് ഏദേശം 100 മീറ്റർ അകലെയുള്ള തോട്ടിൽ മരിച്ചനിലയിൽ കണ്ടത്. വെള്ളിയാഴ്ച മുതൽ ജോജോയെ കാണാനില്ലായിരുന്നെന്ന് സഹോദരൻ പറയുന്നു. ശനിയാഴ്ച രാത്രി ഏഴുമണിയോടെയാണ് മൃതദേഹം തോട്ടിൽ കണ്ടെത്തിയത്. കാളിയാർ സി.ഐ ബി. പങ്കജാക്ഷന്റ നേതൃത്വത്തിൽ പൊലീസെത്തി മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.