ഇടുക്കി: ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച മത്സ്യകർഷക ദിനാചരണത്തിന്റെ ഭാഗമായി 5 കേന്ദ്രങ്ങളിൽ പരിപാടികൾ സംഘടിപ്പിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്തകളായ കാമാക്ഷി , അടിമാലി ,രാജാക്കാട് ,വണ്ടിപ്പെരിയാർ എന്നിവടങ്ങളുലാണ് ചടങ്ങുകൾ നടന്നത്. ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ 3 പൊതുകുളങ്ങളിൽ മത്സ്യവിത്ത് നിക്ഷേപവും നടത്തി.കാമാക്ഷി ഗ്രാമപഞ്ചായത്തിൽ നടത്തിയ ചടങ്ങ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് സ്‌കറിയ മുഖ്യാതിഥിയായി. കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി ജോസഫ് സ്വാഗതം പറഞ്ഞു..ജില്ലാ ഫിഷറീസ് ഓഫീസർ ഡോ.ജോയ്‌സ് എബ്രഹാം റിപ്പോർട്ട് അവതരിപ്പിച്ചു. ഇടുക്കി, കട്ടപ്പന ബ്ലോക്കുകളിലെ മത്സ്യകർഷകരായ മാത്യു ജോർജ്ജ്, ജലീഷ് ജോർജ്ജ് എന്നിവരെ പൊന്നാടയണിയിച്ചാദരിച്ചു. ഇടുക്കി, കട്ടപ്പന ബ്ലോക്കുകളിലെ മത്സ്യകൃഷി ഡാറ്റാ ബുക്കുകളുടെ പ്രകാശനകർമ്മവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിൽ നടന്ന മത്സ്യകർഷകദിനാചരണം വാഴൂർ സോമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അടിമാലി ഗ്രാമപഞ്ചായത്തിൽ അഡ്വ എ. രാജ എം.എൽ.എ മത്സ്യകർഷകരെ ആദരിച്ചു.