ഇടുക്കി: പുതിയ അദ്ധ്യയനവർഷം തൊടുപുഴ, ഇടുക്കി, പീരുമേട്, ഉടുമ്പൻചോല താലൂക്കുകൾക്ക് കീഴിലുള്ള സ്‌കൂളുകളിലെ ഒന്നാം ക്ലാസ്സ് മുതൽ 10ാം ക്ലാസ്സ് വരെ പഠിക്കുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കുള്ള ലംപ്‌സം ഗ്രാന്റ്, പ്രതിമാസസ്റ്റൈപ്ന്റ് എന്നിവ അനുവദിക്കുന്നതിന് ബന്ധപ്പെട്ട സ്‌കൂൾ അധികൃതർ വിദ്യാർത്ഥി കളുടെ വിവരങ്ങൾ പ്രത്യേകം തയ്യാറാക്കിയ പ്രെഫോർമയിൽ തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഇടുക്കി ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസിൽ നേരിട്ടോ itdpidukki@gmail.com എന്ന മേൽവിലാസത്തിൽ ഈമെയിൽ മുഖേനയോ ലഭ്യമാക്കണം. വിദ്യാർത്ഥികളുടെ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ളപെഫോർമ പൂമാല, ഇടുക്കി, കട്ടപ്പന, പീരുമേട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും ഇടുക്കി ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസിലും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 222399.