airhostes
airhostes

ഇടുക്കി: റെയിൽവേ, സിവിൽ ഏവിയേഷൻ എന്നി രംഗത്തെ വിദ്യഭ്യാസ തൊഴിൽ സാദ്ധ്യതകളെക്കുറിച്ച് യുവജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് കേന്ദ്ര യുവജന കായിക മന്ത്രാലയം വെബ്ബിനാർ സംഘടിപ്പിക്കും. സർക്കാർ,അർദ്ധ സർക്കാർ മേഖലയിലെ ഏവിയേഷൻ കോഴ്‌സുകളെക്കുറിച്ചും കൊമേഴ്‌സ്യൽ പൈലറ്റ്, എയർ ഹോസ്റ്റസ്, ലോഗോസ്റ്റിക് മാനേജ്‌മെന്റ്, റെയിൽവേ മന്ത്രാലയം നടത്തുന്ന ബി. ടെക് ഉൾപ്പടെയുള്ള മാനേജ്‌മെന്റ് കോഴ്‌സ് പ്രവേശന രീതി എന്നിവയെ സംബന്ധിച്ചും വിശദികരിക്കും. സ്വകാര്യ മേഖലയിൽ പ്രവത്തിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ചും സ്‌കോളർഷിപ് സാദ്ധ്യതകളെക്കുറിച്ചും വിദ്യാർത്ഥികൾക്കുള്ള സംശയങ്ങൾക്ക് മറുപടി നൽകും. വെബ്ബിനാറിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ലിങ്ക് ലഭിക്കുന്നതിന് 9037571880 നമ്പരിൽ ബന്ധപെടുക.