ഇടുക്കി: സംസ്ഥാന സർക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ പിഎംഇജിപി/എസ്ഇജിപി പദ്ധതി പ്രകാരം 25,000 രൂപ മുതൽ പരമാവധി 25 ലക്ഷം രൂപ വരെ മുതൽ മുടക്കിൽ ഖാദി കമ്മീഷന്റെ നെഗറ്റീവ് ലിസ്റ്റിൽപ്പെടാത്തതുമായ വ്യവസായങ്ങൾ ആരംഭിക്കുന്നതിന് വ്യവസായ സംരംഭകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അംഗീകൃത ബാങ്കിൽ നിന്നും വായ്പ ലഭിക്കുന്ന വ്യക്തികൾക്ക് 25 ശതമാനം മുതൽ 40 ശതമാനം (എസ്.സി/എസ്.ടി) വരെ സബ്‌സിഡി ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04862222344