sheeba-george
ഷീബ ജോർജ്

ഇടുക്കി: ഇടുക്കിയുടെ നാൽപ്പതാമത് ജില്ലാ കലക്ടറായി ഷീബ ജോർജ് ഇന്ന് രാവിലെ 9 മണിക്ക് കളക്ടറേറ്റിലെത്തി ചുമതല ഏൽക്കും. ജില്ലയുടെ ആദ്യവനിതാ കലക്ടറാണ്.സാമൂഹ്യ നീതി വകുപ്പ് ഡയറക്‌റായി സേവനമനുഷ്ഠിച്ചു വരുന്നതിനിടെയാണ് ഇടുക്കി ജില്ലാ കലക്ടറായി നിയമിതയാകുന്നത്. ഇടുക്കി ഡെപ്യൂട്ടി കലക്ടർ, തിരുവനന്തപുരം ഐ എൽ.ഡി എം ഡെപ്യൂട്ടി കലക്ടർഎന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലയുടെ സമീപ സ്ഥലമായ കോട്ടയം മേലുകാവ് എള്ളുമ്പുറം സ്വദേശിനിയാണ്. മേലുകാവ് ഹെന്റി ബേക്കർ കോളേജിൽ അദ്ധ്യാപികയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഏള്ളുമ്പുറം കൂളത്തിങ്കൽ കെ.വി .ജോർജ്ജിന്റെ മകളാണ്.