മുട്ടം: ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ച് പഞ്ചായത്തിലെ ഒൻപതാം വാർഡിൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തതായി പരാതി.എൽ ഡി എഫ് നേതാക്കൾ മുട്ടത്ത് കൊവിഡ് നിയന്ത്രണങ്ങൾ തുടർച്ചയായി ലംഘിക്കുന്നതിന്റെ ഏറ്റവും അവസാനത്തെ സംഭവമാണ് ഇതെന്ന് കോൺഗ്രസ്സ് നേതാക്കൾ പറഞ്ഞു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി,ഡി ജി പി ഉൾപ്പടെയുള്ളവർക്ക് മുട്ടം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പരാതി നൽകി.