കട്ടപ്പന: കട്ടപ്പന സഹകരണ ആശുപത്രിൽ പുതിയതായി ആരംഭിക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് നടക്കും . സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കസ്റ്റമർകെയർ സെന്റർ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും . നെടുങ്കണ്ടം ഈസ്റ്റ്ഹിൽറോട്ടറി ക്ലബ്ബ് സഹകരണ ആശുപത്രിയിൽ സ്ഥാപിച്ച നിയോനാറ്റൽ ഐ സി യു മുൻ മന്ത്രി എം എം മണി എം എൽ എ ഉദ്ഘാടനം ചെയ്യും . ആശുപത്രിയിൽ ആരംഭിക്കുന്ന മൈക്രോ എ .ടി . എം കെ എസ് ആർ ടി സി ഡയറക്ടർ സി. വി. വർഗീസ് ഉദ്ഘാടനം ചെയ്യും . ചടങ്ങിൽ സഹകരണ ആശുപത്രി പ്രസിഡന്റ് കെ .ആർ.സോദരൻ അദ്ധ്യക്ഷത വഹിക്കും . കട്ടപ്പന സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി മുൻസിപ്പൽ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജോണി കുളംമ്പളളി , റൂറൽ ബാങ്ക് പ്രസിഡന്റ് വി ആർ സജി,റോട്ടറി ക്ലബ്ബ് പ്രസിഡന്റ് സജോജോസഫ് , സഹകരണ ആശുപത്രി വൈസ് പ്രസിഡന്റ് കെ.ജെ ഷൈൻ, കൺവീനർ കെ പി സുമോദ്, മെഡിക്കൽ സൂപ്രണ്ട്‌ ഡോ.ജോസൻ വർഗീസ് തുടങ്ങിയവർ സംസാരിക്കും .