വണ്ടിപ്പെരിയാറിൽ : മരണപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്ന് വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ.പെൺകുട്ടിയുടെ വീട് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു വനിതാകമ്മീഷനംഗം. പൊലീസ് അന്വേഷണത്തിൽ തൃപ്തിയെന്ന് കുട്ടിയുടെ രക്ഷിതാക്കൾ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി കുടുംബത്തെ ഫോണിൽ വിളിച്ചു നീതി ഉറപ്പാക്കുമെന്ന് പറഞ്ഞിട്ടുണ്ട്.. കേസിന്റെ തുടർനടപടികൾ കമ്മീഷൻ നിരീക്ഷിക്കുമെന്നും ഷാഹിദ കമാൽ പറഞ്ഞു.