തൊടുപുഴ :നഗരസഭയുടെയും ജില്ലാ ആശുപത്രിയുടെയും നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണ പരിപാടി ഇരുപത്തിരണ്ടാം വാർഡിൽ കൗൺസിലർ ജിതേഷിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ചു. കൊതുകുനശീകരണവും ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ ആചരിക്കണം എന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ സുനിൽകുമാർ എം ദാസ് അറിയിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബിജു പി , കിരൺ കുമാർ കെ സി , മുൻ കൗൺസിലർ വിജയകുമാരി , റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ പത്മകുമാർ, ഷിജു കെ എസ്, ആശാവർക്കർമാരായ സിന്ധു പ്രദീപ് , ഉഷ , താഹിറ എന്നിവർ പങ്കെടുത്തു.