മണക്കാട്: കൊവിഡ് മഹാമാരിയെ തുടർന്ന് മുടങ്ങിക്കിടന്ന സ്‌കൂൾ കലോത്സവം മണക്കാട് എൻ. എസ്. എസ്. ഹയർ സെക്കണ്ടറി സ്‌കൂളിൽ
'ഓൺലൈൻ' ആയി സംഘടിപ്പിച്ചു. ദശദിന പരിപാടിയായി തിരഞ്ഞെടുത്ത ഇനങ്ങളിലായിരുന്നു മത്സരങ്ങൾ നടത്തിയത്. രചന മത്സരങ്ങൾ, പദ്യം ചൊല്ലൽ, ലളിതഗാനം, മാപ്പിളപ്പാട്ട്, ഭരതനാട്യം, സെമി ക്ലാസ്സിക്കൽ നൃത്തം(സിംഗിൾ) തുടങ്ങിയവയായിരുന്നു മത്സരയിനങ്ങൾ. വിജയികൾക്ക് സമ്മാനദാനവും ഓൺലൈൻ ആയി നടത്തി. പി. റ്റി. എ. പ്രസിഡന്റ് ഷിബു സി നായർ അദ്ധ്യക്ഷത വഹിച്ച സമ്മേളനംസിനിമ താരം ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു . ഡോ. സി. വി. ആനന്ദ ബോസ് , സിനിമാതാരം അമേയ മാത്യു എന്നിവരും ഓൺലൈനായി പങ്കെടുത്തു. .
സമ്മേളനത്തിന് പ്രിൻസിപ്പൽ ഇൻ ചാർജ് സിന്ധുമോൾ എം. പി. സ്വാഗതം പറഞ്ഞു. എം. രമാദേവി, ശശികല എം, അനൂപ് .എസ് എന്നിവർ ആശംസകൾ നേർന്നു.പ്രോഗ്രാം കൺവീനർ ദിലീപ് കുമാർ പി. പി, . രേഖ എൽ എന്നിവർ പരിപാടികൾക്ക്ക്ക് നേതൃത്വം നൽകി.