പൂമാല:പട്ടയ നടപടികൾ വേഗത്തിലാക്കണമെന്ന് കോൺഗ്രസ്സ് (എസ് )ആവശ്യപ്പെട്ടു.കരിമണ്ണൂർ ഭൂ പതിവ് ഓഫിസിന് കീഴിലെ വെള്ളിയാമറ്റം, അറക്കളം, കരിമണ്ണൂർ, ഉടുമ്പുനൂർ, വണ്ണപ്പുറം, പഞ്ചായത്തുകളിലായി ഇരുപതിനായിരത്തിലധികം കർഷകരാ ണ്പതിറ്റാണ്ടുകളായി പട്ടയ ത്തിനായി കാത്തിരിക്കുന്നത്.ആവശ്യത്തിന് ഉദ്യോഗസ്ഥർ ഇല്ലാത്തതു,ഓഫീസിന്റ അടിസ്ഥാന 'സൗകര്യക്കു വും പട്ടയ നടപടികൾ സമയബന്ധിതമായി പൂർത്തിക്കുന്നതിന് തടസ്സമാണ്.കരിമണ്ണൂരിലെ ഭൂ പതിവ് ഓഫീസ് എല്ലാ പഞ്ചായത്തിലേ യും കർഷകർക്ക് പ്രയോജനപ്പെടും വിധം തൊടുപുഴയിലേയ്ക്ക് മാറ്റി സിവിൽ സ്റ്റേഷനിൽ പ്രവർത്തിപ്പിക്കാൻ സൗകര്യം ഒരുക്കണമെന്ന് കോൺഗ്രസ് (എസ്. )ജില്ലാ ജനറൽ സെക്രട്ടറി അനിൽ രാഘവൻ ആവശ്യപ്പെട്ടു.