ചെറുതോണി: ജില്ലാ ആസ്ഥാനമേഖലയിൽ വാഹനാപകടം തുടർകഥയായിട്ടും ബന്ധപ്പെട്ടവർ നടപടിയെടുക്കുന്നില്ല. അശാസ്ത്രീയമായ റോഡുനിർമ്മാണം, അനധികൃത പാർക്കിംഗ്, റോഡിന്റെ സൈഡിൽ മണ്ണിടുക, റോഡുവക്കിലെ മരച്ചില്ലകളും, കാടും വെട്ടിമാറ്റാത്തതിനാലുമൊക്കെയാണ് വാഹനാപകടങ്ങളു ണ്ടാകുന്നതെന്ന് ഡ്രൈവർമാർ പറയുന്നു. കഴിഞ്ഞ ദിവസം ചെറുതോണിയിലെ മാംസമാർക്കറ്റിനു സമീപമുണ്ടായ അപകടത്തിൽ തലനാരിഴക്കാണ് രണ്ടുലോറികൾ അപകടത്തിൽ നിന്നും രക്ഷപെട്ടത്. അറക്കുളം എഫ്.സി.ഐയിൽ നിന്ന് ഇടുക്കിയിലേക്ക് അരികയറ്റിവന്ന ലോറിയും കാലിത്തീറ്റയുമായി വന്ന ലോറിയുമാണ് അപകടത്തിൽപെട്ടത്. . അറക്കുളം മേഖലകളിൽ നിന്നു ലോഡുകയറ്റിവരുന്ന വാഹനങ്ങൾ ഇടുക്കിയിലെത്തുമ്പോൾ ടയറും, എഞ്ചിനും ചൂടായി ബ്രേക്ക് കിട്ടാത്തയവസ്ഥയുണ്ടാകാറുണ്ട്. വെള്ളപ്പാറയിൽ നിന്ന് ചെറുതോണിയിലേക്ക് കുത്തിറക്കമാണ് ലോഡുവണ്ടി കയറ്റംകയറിവന്നശേഷം ഇറക്കത്തിലേക്കിറങ്ങു മ്പോഴാണ് ഡ്രൈവർക്ക് ബ്രേക്ക് നഷ്ടപ്പെടുന്നത് മനസിലാകുന്നത്. അപ്പോഴേക്കും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയാണ് പതിവ്. മെഡിക്കൽ കോളേജിനും ചെറുതോണിക്കുമിടയിൽ വർഷങ്ങളായി നൂറുകണക്കിനു വാഹനാപകടങ്ങളുണ്ടാ യിട്ടുണ്ട്. ചെറുതോണി പാലത്തിനു സമീപം കട്ടിംങ്ങിലിടിച്ചും, ആറ്റിലേക്ക് വാഹനങ്ങൾ മറിഞ്ഞും പലരും മരണപ്പെട്ടിട്ടുണ്ട്. ചെറുതോണി തീയറ്റർ പടി മുതൽ പാലം വരെ അനധികൃതമായി വാഹനങ്ങൾ പാർക്കുചെയ്യുന്നത് കൂടുതൽ അപകടങ്ങളുണ്ടാക്കുമെന്ന് ഡ്രൈവർമാർ പറയുന്നു. ഇടുക്കി മെഡിക്കൽ കോളേജിനുതാഴെയുള്ള വളവിൽ സമീപ ജില്ലയിൽ നിന്നും വിവാഹ പാട്ടിയുമായി വന്ന ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് ബസിനും, യാത്രക്കാർക്കും പരിക്കുപറ്റിയിരുന്നു. പോലീസ് സ്റ്റേഷനു മുമ്പിലുള്ള തോട്ടിലേക്ക് ടൈൽ കററ്റിവന്ന ലോറി മറിഞ്ഞും അപകടമുണ്ടായിട്ടുണ്ട് ഇതുൾപ്പെടെ ചെറുതും വലുതുമായി നിരവധി അപകടങ്ങളുണ്ടായിട്ടും അധികൃതർ പാർക്കിംഗ് നിയന്ത്രിക്കാനോ, റോഡുവക്കിലെ കാടുവെട്ടാനോ തയ്യാറായിട്ടില്ല.