ചെറുതോണി: ശക്തമായ മഴയിലും കാറ്റിലും മരം ഒടിഞ്ഞുവീണ് വീട് തകർന്നു. ചുരുളി, മരുതുപാറതണ്ട്, മേമ്മുറിയിൽ ബാലൻ, ചന്ദ്രിക ദമ്പതികളുടെ വീടാണ് പൂർണ്ണമായും തകർന്നത്. കഴിഞ്ഞ ദിവസം നാലു മണിയൊടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് മരത്തിന്റെ ശിഖരമൊടിഞ്ഞ് വീണ് ബാലന്റെ വീട് തകർന്നത്. മരം ഒടിഞ്ഞ് വിഴുമ്പോൾ ഇരുവരും വീടിനകത്തുണ്ടായിരുന്നെങ്കിലും പരിക്കുകൾ ഏൽക്കാതെ രക്ഷപെട്ടു. കാലപ്പഴക്കത്തിൽ ഇടിഞ്ഞ് വിഴാറായ വീടിന് മുകളിലേയ്ക്കാണ് മരമൊടിഞ്ഞുവിണത്. ഇതൊടെ വീടിന്റെ ഭിത്തി വിണ്ട് കീറി വീട് ഏത് നിമിഷവും നിലംപൊത്തുന്ന അവസ്ഥയിലാണ്. 1988 മുതൽ ഒരു വീടിനായ് ഈ നിർദ്ധന കുടുബം പഞ്ചായത്ത്, വില്ലേജ് ഓഫിസുകൾ കയറിയിറങ്ങിയെങ്കിലും വീടെന്ന സ്വപ്നം ഇതുവരെ യാദാർത്ഥ്യമായില്ല. മണ്ണിടിച്ചിൽ ഉരിൾപൊട്ടൽ സാദ്ധ്യതയുള്ള പ്രദേശമാണ് ചുരുളി മരുതുപാറത്തണ്ട്. ഇവിടെ നിന്നും ഈ കുടുബത്തെ മാറ്റി താമസിപ്പിക്കുവാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൽവി സോജനാവശ്യപെട്ടു.
സംരക്ഷണഭിത്തി ഇടിഞ്ഞു
ചെറുതോണി: ശക്തമായ മഴയിൽ വീടിന്റെ സംരക്ഷണഭിത്തി തകർന്ന് വീട് അപകടാവസ്ഥയിൽ. കഞ്ഞിക്കുഴി പഞ്ചായത്തിൽ അട്ടിക്കളം തങ്കപ്പൻ സിറ്റി, കളപ്പുരയ്ക്കൽ ലീല കണ്ണന്റെ വീടാണ് സംരക്ഷണഭിത്തിയിടിഞ്ഞ് അപകടവസ്ഥയിലായത്. കഴിഞ്ഞ ദിവസം നാലു മണിയൊടെയായിരുന്നു സംരക്ഷണഭിത്തി ഇടിഞ്ഞത് . സംരക്ഷണഭിത്തി ഇടിഞ്ഞ ഭാഗത്തെ മണ്ണ് വിണ്ടുകീറി വീട് നിലംപൊത്തുന്ന അവസ്ഥയിലാണ്. വിധവയായ ലിലക്ക് തൊഴിലുറപ്പ് ജോലിയിന്ന് നിന്ന് കിട്ടുന്ന വരുമാനമാണ് ഏക ജീവിതമാർഗം