തൊടുപുഴ: സംസ്ഥാന സർക്കാരിന്റെ തെറ്റായ കൊവിഡ് നിയന്ത്രണങ്ങൾമൂലം ദുരിതത്തിലായ വ്യാപാരികളെ ജീവിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടിനടത്തും. ചെറുകിട വ്യാപാരികൾ പലരും ആത്മഹത്യയുടെ വക്കിൽ ആണ്.അവരെ സംരക്ഷിക്കുന്നതിന് സർക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും സ്വീകരിക്കാത്തിൽ വ്യാപാരസമൂഹം കടുത്ത അമർഷത്തിലാണെന്ന് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ അഭിപ്രായപ്പെട്ടു. വികലമായ കൊവിഡ് പ്രോട്ടോകോളുകൾ അശാസ്ത്രീയമാണ് എന്ന് പല വിദഗ്ദ്ധരും അഭിപ്രായപ്പെട്ടിട്ടും അതു തിരുത്തുന്നത്തിനോ വ്യാപാരി പ്രതിനിധികളുമായി ഒരു ചർച്ച നടത്തുന്നതിനോ മുഖ്യമന്ത്രി തയാറാകാത്തത് വ്യാപാരികളെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്.

കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന സമരത്തിൽ പങ്കെടുത്ത വ്യാപാരികളെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷന്റെ ശക്തമായ പ്രതിഷേധം അറിയിച്ചു..

സർക്കാരിന്റെ വികലമായ കൊവിഡ് നിയന്ത്രണങ്ങളുമായി മുന്നോട്ടു പോയാൽ വ്യാപാരികൾ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് വരുമെന്ന് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് . രാജു തരണിയിൽ, ജില്ലാ സെക്രട്ടറി . ആർ.രമേഷ്, അസോസിയേഷൻ ജനറൽ സെക്രട്ടറി . നാസർ സൈര, ട്രഷറർ.പി. ജി രാമചന്ദ്രൻ നായർ,ഓൾ കേരള സൈക്കിൾ ഡീലർസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് . നവാസ് സി. കെ, ടെസ്റ്റിൽസ് ആന്റ് ഗാർമെന്റ്‌സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് താജു എം. ബി തുടങ്ങിയവർ സംയുക്ത പ്രസ്ഥാവനയിൽ പറഞ്ഞു.