വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയു ടെ കുടുംബത്തെ സർക്കാർ ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തോട്ടം മേഖലകളിലെ ലയങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കാനും നടപടി വേണം. കേസ് അന്വേഷണത്തിൽ അട്ടിമറി ഉണ്ടാവാൻ പാടില്ല. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണം. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണം.