ചെറുതോണി: ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു. പുളിയൻ മല കല്ലോലിക്കൽ ശശീന്ദ്രൻ (68) ആണ് മരിച്ചത്. ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നിന് പാറേമാവ് ആയൂർവേദ ആശുപത്രിയിൽ നിന്ന് മരുന്ന് വാങ്ങി തിരികെ വീട്ടിലേക്ക് പോകുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‌ക്കാരം ഇന്ന് വീട്ടുവളപ്പിൽ ഭാര്യ :തങ്കമ്മ. മക്കൾ: ശ്യം കുമാർ , ശാരി മോൾ .മരുമക്കൾ :മനോജ്, സുവിധ.