ഇടുക്കി : വിദ്യാർത്ഥികൾക്ക് കൂടുതൽ അക്കാദമിക്, വിദ്യാഭ്യാസ, പ്രൊഫഷണൽ സംരംഭങ്ങൾ ഉറപ്പാക്കുന്നതിനായി കുട്ടിക്കാനം മരിയൻ കോളേജ്, ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അക്കൗണ്ടന്റ്‌സുമായി ധാരണാപത്രം ഒപ്പിട്ടു. പങ്കാളിത്തത്തിന്റെ ഭാഗമായി മരിയൻ കോളേജ് വിദ്യാർത്ഥികൾക്ക് സർട്ടിഫൈഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ് (സിഎംഎ) സർട്ടിഫിക്കേഷൻ നൽകും. മികച്ച പത്ത് മരിയൻ കോളേജ് വിദ്യാർത്ഥികൾക്ക് സിഎംഎ സ്‌കോളർഷിപ്പും നൽകും.സാമ്പത്തിക ആസൂത്രണം, പെർഫോമൻസ് അനലറ്റിക്‌സ്, സ്ട്രാറ്റജിക് ഫിനാൻസ് മാനേജുമെന്റ് എന്നിവ ഉൾക്കൊള്ളുന്ന ബിസിനസ്സിലെ അക്കൗണ്ടിംഗ്, ഫിനാൻസ് പ്രൊഫഷണലുകൾക്കായുള്ള നൂതന വിലയിരുത്തലാണ് ഐഎംഎയുടെ സിഎംഎ സർട്ടിഫിക്കേഷൻ പ്രോഗ്രാം.

ഐഎംഎയുമായുള്ള സഹകരണം വിദ്യാർത്ഥികളെ ശാക്തീകരിക്കുകയും സമയമാകുമ്പോൾ അവരെ ജോലിയ്ക്ക് സജ്ജരാക്കുകയും ചെയ്യും. സിഎംഎ സർട്ടിഫിക്കേഷൻ അവർക്ക് കൂടുതൽ വിശ്വാസ്യതയും ഉയർന്ന വരുമാന സാദ്ധ്യതയും നൽകുമെന്നു മരിയൻ കോളേജ് പ്രിൻസിപ്പൽ ഡോ. റോയ് അബ്രഹാം പി പറഞ്ഞു.