തൊടുപുഴ : ആയിരക്കണക്കിന് ജനങ്ങൾ ആശ്രയിക്കുന്ന തൊടുപുഴ വെള്ളിയാമറ്റം പൂമാല റൂട്ടിലെ പ്രധാന പാലമായ കുമ്പംങ്കല്ല് പാലം അപകടാവസ്ഥയിലായിട്ട് നാളുകളേറെയായി. പാലം വളരെ അപകടകരമായ രീതിയിൽ ആയിരിക്കുന്ന അവസ്ഥയിൽ എത്രയും വേഗം നടപടി സ്വീകരിക്കാൻ അധികാരികൾ തയ്യാറായില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടു നീങ്ങുമെന്ന് യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറി പി.കെ. സലീം പള്ളത്തുപറമ്പിൽ അറിയിച്ചു.