മണക്കാട് : സഹകരണമേഖലയിലെ കേന്ദ്ര അധിനിവേശത്തിനെതിരെ കേരളകോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു )ആഹ്വാനം ചെയ്ത പ്രതിരോധസമരത്തിന്റെ മണക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ മണക്കാട്‌സർവ്വീസ് സഹകരണബാങ്കിന്റെ മുൻപിൽ നടന്നസമരം സി.ഐ.ടി.യുജില്ലാവൈസ്പ്രസിഡന്റ് ടി..ആർ.സോമൻ ഉദ്ഘാടനം ചെയ്തു.ഭരണഘടനപ്രകാരം സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽപ്പെടുന്ന സഹകരണസ്ഥാപനങ്ങളെ തങ്ങളുടെ നിയന്ത്രണത്തിലാക്കി രാഷ്ട്രീയനേട്ടമുണ്ടാക്കുന്നതിനുവേണ്ടിയാണ് സഹകരണമന്ത്രാലായം രൂപീകരിച്ചതെന്ന് അദ്ദേഹംപറഞ്ഞു.2.50 ലക്ഷംകോടി രൂപയുടെ നിക്ഷേപത്തിലും അവർ ലക്ഷ്യംവയ്ക്കുന്നു.76 മേഖലകളിലായി 15892 സംഘങ്ങൾ കേരളത്തിലുണ്ട്.ഈ സമാന്തര സമ്പദ്ഘടനയുടെ അടിത്തറയിലാണ് കേരളത്തിലെ മതനിരപേക്ഷ സമൂഹം നിലനിൽക്കുന്നത്.ഇതിനെതകർക്കുക എന്നത് ബി.ജെ.പിയുടെ രാഷ്ട്രീയലക്ഷ്യമാണ്.ആദായനികുതിവകുപ്പ് വഴി കേരളത്തിലെ സഹകരണവായ്പമേഖലയിൽ പിടിമുറുക്കാൻ കേന്ദ്രം ഒരുങ്ങിയപ്പോൾ സുപ്രീംകോടതിയിൽ നിന്നും തിരിച്ചടി നേരിട്ടതോടെയാണ് വളഞ്ഞവഴിതേടിയത്.അതിന്റെ ഫലമായാണ് സഹകരണമന്ത്രാലയം രൂപീകരിച്ചത് അദ്ദേഹം പറഞ്ഞു. .കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ഏരിയാസെക്രട്ടറി പ്രദീപ്കുമാർ,ബി. ഹരി,ബിബിൻ ജോസ്എം മനോജ് തുടങ്ങിയവർ സംസാരിച്ചു.