തൊടുപുഴ: കൊടിക്കുളം പഞ്ചായത്തിൽ കഴിഞ്ഞ ദിവസം രാവിലെ ഉണ്ടായ വൻ ചുഴലിക്കാറ്റിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും, നൂറുകണക്കിന് വൻ മരങ്ങൾ കാറ്റിൽ പിഴുതെറിയപ്പെടുകയും ചെയ്തു,. ലക്ഷകണക്കിന് രൂപയുടെ നാശ നഷ്ടങ്ങൾ സംഭവിച്ച സ്ഥലത്തു ഡീൻ കുര്യാക്കോസ് എം. പി സന്ദർശിക്കുകയും ജനങ്ങൾക്കുണ്ടായ നഷ്ടങ്ങൾക്ക് സർക്കാരിന്റെ ഭാഗത്തുനിന്നും അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു.