ഇടുക്കി :ജില്ലയിൽ കൊവിഡ് മുന്നണി പോരാളി രൂപീകരണത്തിനായി മിനിസ്ട്രി ഓഫ് സ്‌കിൽ ഡെവലപ്‌മെന്റ് ആന്റ് എന്റർപ്രണർഷിപ്പിന്റെ പി.എം.കെ.വി.വൈ ട്രെയിനിങ് പ്രോഗ്രാം നടത്തുന്നു. ജില്ലാ ഭരണകൂടവും കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസും സഹകരിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.

എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, ക്രിട്ടിക്കൽ കെയർ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, ഹോം ഹെൽത്ത് എയ്ഡ്, മെഡിക്കൽ എക്വിപ്‌മെന്റ് ടെക്ക്‌നോളജി അസിസ്റ്റന്റ്, ഫ്‌ളെബറ്റോമിസ്റ്റ് എന്നിങ്ങനെ 6 തൊഴിലുകളിലേക്കാണ് ട്രെയിനിംഗ്. പ്രസ്തുത പരിപാടിയിൽ ഒരു മാസത്തെ സൗജന്യ പരിശീലനവും 90 ദിവസത്തെ ഓൺ ജോബ് പരിശീലനവും നൽകും. ജില്ലയിലെ പ്രൈമറിഹെൽത്ത് സെന്ററുകൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, ഗവ. ആശുപത്രികൾ എന്നിവിടങ്ങളിലാകും പരിശീലനം. കോഴ്‌സിന് ചേരാൻ താത്പര്യമുളളവർ https://forms.gle/iceNSYFdEJz3Xzwh9 എന്ന ലിങ്കിൽ കയറി ഗൂഗിൾ ഫോം പൂരിപ്പിച്ചു നൽകണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സ്‌കിൽ കോ-ഓർഡിനേറ്റർ ശരത് ചക്രവർത്തിയെ (dsc.idukki@gmail.com) ബന്ധപ്പെടുക.