bharavahikal

തൊടുപുഴ: കേരളാ ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡൻറായി ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.ലതീഷിനെ തിരഞ്ഞെടുത്തു.കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡൻറ് വക്കച്ചൻ വയലിൽ ആണ് സെക്രട്ടറി.വൈസ് പ്രസിഡൻറുമാരായി ബൈജു കൃഷ്ണൻകുട്ടി (ബൈസൺവാലി ), ജോജി തോമസ് (കരിങ്കുന്നം), ജോയിൻറ് സെക്രട്ടറിമാരായി കവിത കുമാർ( ദേവികുളം), ഉഷ ഹെൻറി ജോസഫ്(മറയൂർ), ട്രഷററായി വിനീത സജീവൻ (മാങ്കുളം) എന്നിവരെയും തിരഞ്ഞെടുത്തു.

സംസ്ഥാന സമിതി അംഗങ്ങളായി കെ.എം. ഉഷ (വണ്ടിപ്പെരിയാർ), സിബി എബ്രഹാം (വണ്ടന്മേട്), സുരേഷ് ബാബു (കോടിക്കുളം) എന്നിവരെയും തിരഞ്ഞെടുത്തു.

ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന് ചേർന്ന് ജില്ലാ യോഗം തദ്ദേശ സ്വയംഭരണ മന്ത്രി എൻ.വി ഗോവിന്ദൻ മാസ്റ്റർഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. വണ്ടിപ്പെരിയാർ പഞ്ചായത്ത് പ്രസിഡൻറ് കെ.എം ഉഷ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. വിശ്വംഭര പണിക്കർ, അഡ്വ. കെ. തുളസി, കെ.റ്റി.ബിനു എന്നിവർ പ്രസംഗിച്ചു.