കട്ടപ്പന: സഹകരണ ആശുപത്രിയിൽ ആരംഭിക്കുന്ന കസ്റ്റമർകെയർ സെന്റർ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ആശുപത്രിയിൽ ആരംഭിച്ച നവജാത ശിശുക്കൾക്കുളള ഐ സി യുവിന്റെ ഉദ്ഘാടനം മുൻ മന്ത്രി എം എം മണി എം എൽ എ നിർവ്വഹിച്ചു. നെടുങ്കണ്ടം ഈസ്റ്റ്ഹിൽ റോട്ടറി ക്ലബ്ബാണ് സഹകരണ ആശുപത്രിയിൽ എൻ.ഐ. സി യു സ്ഥാപിച്ചത്. എയ്‌സ് മണിയുടെ മൈക്രോ എ.ടി . എംന്റെ ഉദ്ഘാടനം കെ എസ് ആർ ടി സി ഡയറക്ടർ സിവി വർഗീസ് നിർവ്വഹിച്ചു.
സഹകരണ ആശുപത്രി പ്രസിഡന്റ് കെ ആർ സോദരൻ അദ്ധ്യക്ഷത വഹിച്ചു. കട്ടപ്പന സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി , റൂറൽ ബാങ്ക് പ്രസിഡന്റ് വി ആർ സജി, ജില്ലാ പഞ്ചായത്ത് മെമ്പർ കെ ജി സത്യൻ, റോട്ടറി ക്ലബ്ബ് പ്രസിഡന്റ് സജോ ജോസഫ്, റോട്ടറി അസിസ്റ്റന്റ് ഡിസ്ട്രിക് ഗവർണർ അഡ്വ. വി എം ജോയ് ,സ്റ്റാർ ഹെൽത്ത് ബ്രാഞ്ച് മാനേജർ അജിൻ സുരേഷ് , സെയിൽസ് മാനേജർ ഷാജി ജോസഫ്, മുൻ മുൻസിപ്പൽ ചെയർമാൻ അഡ്വ. മനോജ് എം തോമസ്, ആശുപത്രി ഡയറക്ടർ ബോർഡ് അംഗം ജലജ ജയസൂര്യ , ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റർ സജി തടത്തിൽ ,സെക്രട്ടറി ആൽബിൻ ഫ്രാൻസീസ് , മെഡിക്കൽ സൂപ്രണ്ട് ഡോ. ജോസൻ വർഗീസ് എന്നിവർ സംസാരിച്ചു. കെ പി സുമോദ് സ്വാഗതവും സാലി ജോളി നന്ദിയും പറഞ്ഞു.