തൊടുപുഴ: ശക്തമായ കാറ്റിലും മഴയിലും വീടുകൾക്കു നാശം സംഭവിച്ചവർക്കും കൃഷി നാശം ഉണ്ടായവർക്കും അടിയന്തര ധനസഹായം അനുവദിക്കണമെന്ന് പി.ജെ. ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. കോടിക്കുളം പഞ്ചായത്തിൽ വ്യാപക നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. വെള്ളഞ്ചിറ മേഖലയിൽ ഒട്ടേറെ വീടുകൾക്കു മുകളിലേക്ക് മരം വീണു. അമ്പതിൽപ്പരം വീടുകൾക്ക് നാശമുണ്ടായി. ഇവർക്ക് അടിയന്തര ധനസഹായം അനുവദിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ തഹസിൽദാരുമായി ജോസഫ് ചർച്ച ചെയ്തു. വ്യാപക കൃഷി നാശവും ഉണ്ടായിട്ടുണ്ട്. ധനസഹായം അനുവദിക്കുന്നതിന് നടപടി കൈക്കൊള്ളാൻ റവന്യു കൃഷി ഉദ്യോഗസ്ഥരോട് ജോസഫ് ആവശ്യപ്പെട്ടു.