തൊടുപുഴ: കെ.പി.സി.സി ആഹ്വാനപ്രകാരം പെട്രോൾ, ഡീസൽ പാചകവാതക വിലവർദ്ധനവിനെതിരെ പെട്രോൾ പമ്പുകൾക്ക് മുമ്പിൽ ധർണയും ഒപ്പ് ശേഖരണവും ഇന്ന് രാവിലെ 11ന് ജില്ലയിലെമ്പാടും നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു. ധർണയ്ക്ക് ശേഷം അഞ്ച് മണി വരെ പെട്രോൾ പമ്പ് പരിസരത്ത് ഒപ്പ് ശേഖരിക്കും. പമ്പ് ഇല്ലാത്ത സ്ഥലങ്ങളിൽ ഒപ്പുശേഖരണം മാത്രം നടത്താനാണ് തീരുമാനം.