തൊടുപുഴ: കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുനെ കോടതി 27 വരെ റിമാൻഡ് ചെയ്തു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഇന്നലെ പൊലീസ് മുട്ടം പോക്‌സോ കോടതിയിൽ ഹാജരാക്കിയത്. പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടില്ല. തുടർന്നാണ് കോടതി റിമാൻഡിൽ വിട്ടത്. നേരത്തെ തെളിവെടുക്കാൻ ഹാജരാക്കിയപ്പോൾ അർജുനെതിരെ ആക്രമണമുണ്ടായിരുന്നു. വീണ്ടും ആക്രമണ സാദ്ധ്യത കണക്കിലെടുത്ത് പീരുമേട്ടിൽ നിന്ന് മുട്ടം ജയിലിലേക്ക് ഇയാളെ മാറ്റിയിട്ടുണ്ട്. കേസിൽ അഭിഭാഷകനെ ആവശ്യമുണ്ടെന്നും പ്രതി കോടതിയെ അറിയിച്ചു.