തൊടുപുഴ- വർദ്ധിച്ചുവരുന്ന ഇന്ധനവില ജനങ്ങൾക്ക് താങ്ങാവുന്നതിലും അധികഭാരമായതിനാൽ ഇന്ധന നികുതി ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ഇന്ധനവില വർദ്ധനവ് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുന്നതിനാൽ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശംതന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണെന്നും യോഗം ഉദ്ഘാടനം ചെയ്ത എച്ച്.ആർ.എസ് ഫൗണ്ടേഷൻ ചെയർമാൻ ഡോ.പി.സി . അച്ചൻകുഞ്ഞ് ആവശ്യപ്പെട്ടു.