തൊടുപുഴ : സൗത്ത് ഫ്‌ളോറിഡ മലയാളി അസോസിയേഷൻ ഗാന്ധിജി സ്റ്റഡി സെന്റർ വഴി വിതരണം ചെയ്യുന്ന പതിനഞ്ചാമത് വീടിന്റെ നിർമ്മാണ ഉദ്ഘാടനം (കട്ടിള വയ്പ്) കരിങ്കുന്നം ഹൈസ്‌കൂളിന് സമീപം നാളെ രാവിലെ10.30 ന് പി .ജെ. ജോസഫ് എം.എൽ.എ നിർവഹിക്കും.