മൂലമറ്റം: ബൈക്കപകടത്തിൽ 2 പേർക്ക് പരിക്കേറ്റു.മൂലമറ്റം - വാഗമൺ റൂട്ടിൽ പുത്തേടിനു സമീപമാണ് ഇന്നലെ രാത്രി 8 മണിയോടെ അപകടം ഉണ്ടായത്.അപകടത്തിൽ പരിക്കേറ്റ മൂവാറ്റുപുഴ കടയിരിപ്പ് തെക്കേവീട്ടിൽ സുമേഷിനെ മൂലമറ്റം ബിഷപ്പ് വയലിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തിൽ പരിക്കേറ്റ മറ്റൊരാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മൂലമറ്റം അഗ്നി രക്ഷാ സേന എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.