333

തൊടുപുഴ: കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് നൈറ്റ്‌സി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ പ്രസിഡന്റ് ഇന്ദു സുധാകരൻ സ്ത്രീ സംരക്ഷണ പ്രതിജ്ഞ ചൊല്ലി
ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ ലീലമ്മ ജോസ്, നിഷസോമൻ , സുശീല ചന്ദ്രൻ , കോൺഗ്രസ് നേതാക്കളായ ജോൺ നെടിയ പാല, എൻ.ഐ ബെന്നി, മനോജ് കോക്കാട്ട് എന്നിവർ പ്രസംഗിച്ചു.