ചെറുതോണി: ഇടുക്കി ലയൺസ് ക്ലബ്ബ് മെഡിക്കൽ കോളേജിന് ഓക്‌സിജൻ കോൺസെൻട്രേറ്റർ നൽകി. മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ ലയൺസ് ഡിസ്ട്രിക് സെക്രട്ടറി അത്താവുദ്ദീൻ ജില്ലാ കളക്ടർക്ക് മെഷ്യൻ കൈമാറി.
ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ഷിജോ തടത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡിസ്ട്രിക്ട് ട്രഷറർ ഷൈൻകുമാർ, സെക്രട്ടറി ജയേഷ്, പ്രൊജക്ട് കോർഡിനേറ്റർ രാജൻ നമ്പൂതിരി, റീജിയണൽ ചെയർമാൻ ഷൈനു സുകേഷ്, ആർ.എം.ഒ. ഡോ. അരുൺ , ഡോ.അജു, ലയൺസ് ക്ലബ്ബ് ഭാരവാഹികളായ ജെയ്ൻഅഗസ്റ്റിൻ, ബാബു ജോസഫ്, മനോജ് സ്‌കറിയ,ഡോ.സിബി ജോർജ്ജ്, കെ.എ ജോൺ, ജോസ് കുഴികണ്ടം, ആർ. ജവഹർ, മനോജ് സ്‌കറിയ, പി.ജെ ജോസഫ് എന്നിവർ സംസാരിച്ചു.