തൊടുപുഴ: ഹോർട്ടികോർപ്പ്, ബ്ലോക്ക് പഞ്ചായത്ത് , കൃഷിഭവൻ കരിങ്കുന്നം, തൊടുപുഴ ഹോർട്ടികോർപ്പ് ക്ലസ്റ്റർ , ഗ്രാമ വികാസ് സൊസൈറ്റി, മാതാ ഹണി ബീഫാം എന്നിവയുടെ നേതൃത്വത്തിൽ മൂന്നു ദിവസത്തെ സമഗ്ര തേനീച്ച വളർത്തൽ പരിശീലനം ആരംഭിച്ചു. രണ്ടു ബാച്ചുകളായി ആരംഭിച്ച പരിശീലന പരിപാടിയിൽ വിവിധ ഗ്രാമ പഞ്ചായത്തുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട കർഷകർ , വനിതകൾ, യുവാക്കൾ തുടങ്ങിയവർ പങ്കെടുത്തു. കാർഷിക ഉത്പാദന ക്ഷമതയ്ക്ക് തേനീച്ച പരിപാലനം എന്നത് ലക്ഷ്യമാക്കി തേനീച്ച വളർത്തൽകൃഷിയിലൂടെ കർഷകർക്ക് മികച്ച വരുമാനവും ജൈവ വൈവിദ്ധ്യ സംരക്ഷണവും കാർഷിക മേഖലയിൽ ഉത്പാദന മികവും സാദ്ധ്യമാക്കുക , കർഷകരെ മികച്ച സംരഭകരാക്കുക എന്ന ലക്ഷ്യത്തോടെസംഘടിപ്പിക്കുന്ന പരിശീലന പരിപാടി തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസഫ് കാവാലത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ.കെ.ബിജു അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗൺസിലർ ജോസ് മഠത്തിൽ , ബ്ലോക്ക് പഞ്ചായത്ത്സെക്രട്ടറി ജയൻ വി.ജി, കരിങ്കുന്നം കൃഷി ഓഫീസർബോബൻ പോൾ, ബ്ലോക്ക് മെമ്പർമാരായ നീതുമോൾ ഫ്രാൻസിസ്, ലാലി ജോയി, ഗ്ലോറി കെ പൗലോസ്, സുനി സാബു , പ്രോഗ്രാം കോർഡിനേറ്റർ സിബി പുരയിടം എന്നിവർ സംസാരിച്ചു. ഹോർട്ടികോർപ് റീജിയണൽ മാനേജർ സുനിൽ എസ്, മുരളീധരൻ പി.ആർ എന്നിവർ ക്ലാസ്സുകൾ നയിക്കും.