ഇടുക്കി:സിക്ക വൈറസ് രോഗബാധക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ജില്ലാ ആരോഗ്യ വിഭാഗം തീരുമാനിച്ചു.
ഇതു സംബന്ധിച്ചു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ യുടെ നേതൃത്വത്തിൽ റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ യോഗം ചേർന്നു.
രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലയിലാകമാനം ശക്തിപ്പെടുത്താൻ തീരുമാനിച്ചു. രോഗം പകർത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്നിദ്ധ്യം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ഉള്ളതായി യോഗം വിലയിരുത്തി. രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊതുക് നിയന്ത്രണ ബോധവൽക്കരണപ്രവർത്തനങ്ങൾ ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും കാര്യക്ഷമമാക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനുമായി ജില്ലാ തല പ്രോഗ്രാം ഓഫീസർമാരെ ചുമതലപ്പെടുത്തി. രോഗപ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് ജില്ലാതല പ്രവർത്തന രൂപരേഖ തയാറാക്കി.