തൊടുപുഴ: ശക്തമായ കാറ്റിലും മഴയിലും കേടുപാടു സംഭവിച്ച വീടുകൾ പുതുക്കി പണിയാൻ ധനസഹായം അനുവദിക്കണമെന്ന് പി.ജെ. ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കാറ്റ് നാശം വിതച്ച കോടിക്കുളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ ജോസഫ് സന്ദർശിച്ചു. വെള്ളംചിറ മേഖലയിൽ 35 ഓളം വീടുകൾക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്. മരങ്ങൾ വീണ് ഒട്ടനവധി വീടുകളുടെ ഭിത്തിക്ക് വിള്ളലുണ്ടായി. മേൽക്കൂര തകർന്ന വീടുകളും ഈ മേഖലയിലുണ്ട്. വീടുകൾക്കു നാശമുണ്ടായവർക്കും കൃഷി നാശം നേരിട്ടവർക്കും അടിയന്തര ധനസഹായം നൽകണമെന്നും ജോസഫ് ആവശ്യപ്പെട്ടു.