ഇടുക്കി:ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിന് ജില്ലാ കളക്ടർ ഷീബ ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ ദുരന്ത നിവാരണ സമിതി യോഗം ചേർന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ഡി വിഭാഗത്തിൽ ഉൾപ്പെട്ട മാങ്കുളം, പെരുവന്താനം പഞ്ചായത്തുകളിൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കും. ജില്ലയിൽ കൊവിഡ് പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കും. ഇതിന്റെ ഭാഗമായി മൊബൈൽ ആർടിപിസിആർ യൂണിറ്റ് ഓരോ ബ്ലോക്കിലും എത്തി സ്വാബ് ശേഖരിക്കും. ആദ്യ ഘട്ടത്തിൽ ടിപിആർ കൂടിയ പഞ്ചായത്തുകളിലാണ് മൊബൈൽ യൂണിറ്റ് എത്തുക. വാക്‌സിന്റെ ലഭ്യത അനുസരിച്ചു വിതരണം ഊർജിതമാക്കും.

യോഗത്തിൽ ജില്ലാ വികസന കമ്മീഷണർ അർജുൻ പാണ്ഡ്യൻ, എ.ഡി.എം ഷൈജു പി ജേക്കബ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൻ പ്രിയ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ സതീഷ് കുമാർ തുടങ്ങി ജില്ലാ മേധാവികളും വകുപ്പ്തല ഉദ്യോഗസ്ഥരും പങ്കെടുത്തു.