തൊടുപുഴ: വെങ്ങല്ലൂർ മങ്ങാട്ടുകവല ബൈപാസ് റോഡിനു സമീപം പ്രവർത്തിക്കുന്ന കാഡ്‌സ് വില്ലേജ് സ്‌ക്വയറിൽ കാഡ്‌സ് ജനസേവനകേന്ദ്രം ഇന്ന് രാവിലെ 10ന് മുനിസിപ്പൽ കൗൺസിലർമാരായ നിധി മനോജ്, കെ. ദീപക്, ജിഷ ബിനു, ഷീൻ വർഗീസ് എന്നിവരുടെ സാന്നിധ്യത്തിൽ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം നിർവഹിക്കുമെന്ന് കാഡ്‌സ് ചെയർമാൻ കെ.ജി. ആന്റണി കണ്ടിരിക്കൽ അറിയിച്ചു. കർഷകർക്കുള്ള വിവിധ സ്‌കീമുകളുടെയും ക്ഷേമപദ്ധതികളുടെയും ഓൺലൈൻ അപേക്ഷകളും സർക്കാർ സർക്കാരിതര ഓൺലൈൻ സേവനങ്ങളും ജനസേവന കേന്ദ്രത്തിന്റെ പ്രവർത്തനപരിധിയിൽ വരും.