മുട്ടം: ഫരീദാബാദ് രൂപതയുടെ കീഴിലുള്ള ലിറ്റിൽ ഫ്ലവർ ദേവാലയം തകർക്കപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് കൊണ്ട് കത്തോലിക്ക കോൺഗ്രസ് തുടങ്ങനാട് മേഖല മുട്ടം- സിബിഗിരി യൂണിറ്റുകളുടെ നേതൃത്വത്തിൽ മുട്ടം ടൗണിൽ ക്രൂശിത രൂപവും വഹിച്ച് കത്തിച്ച മെഴുകുതിരികളുമായി പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ യോഗത്തിൽ സിബിഗിരി യൂണിറ്റ് ഡയറക്ടർ റവ: ഫാ.ജോൺ പാളിത്തോട്ടം പ്രാർത്ഥനാ ശുശ്രൂഷ നടത്തി. യൂണിറ്റ് പ്രസിഡന്റ് ജോസ് മറ്റത്തിലാനിക്കൽ, സംസ്ഥാന കമ്മിറ്റി അംഗം ജോസഫ് കുന്നംകോട്ട്, യൂണിറ്റ് സെക്രട്ടറി സിജു അരിമറ്റത്തിൽ,ടോമി മ്ലാക്കുഴിയിൽ, സുരേഷ് തെങ്ങുംപള്ളിൽ, തോമസ് ചാമക്കാലായിൽ,ജോർജ്ജ് മ്ലാക്കുഴിയിൽ,ജോസ് ഇറ്റയ്ക്കാകുന്നേൽ, മാത്യു കുളത്തിനാൽ, ബേബി വരിക്കമാക്കൽ, സഖറിയാസ് കരിമ്പനാം തടത്തിൽ, ബിനു ഇടയ്ക്കനാൽ, ബിനോ പുലിക്കുന്നേൽ ബെന്നി പുതുപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.