ഇടുക്കി:കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഓണംബക്രീദ് മേള, ഖാദി തുണിത്തരങ്ങളുടെ സ്‌പെഷ്യൽ റിബേറ്റ് വിൽപന ഓഗസ്റ്റ് 20 വരെ നടത്തും. ഖാദി ബോർഡിന്റെ ഇടുക്കി ജില്ലയിലെ താഴെപ്പറയുന്ന അംഗീക്യത വിൽപനശാലകളിൽ ഖാദി തുണിത്തരങ്ങൾക്ക് 20% മുതൽ 30ശതമാനം വരെ റിബേറ്റ് ലഭിക്കും. ശൂദ്ധമായ എള്ളെണ്ണ, വിവിധതരത്തിലുള്ള സോപ്പുകൾ, തലയിണ, ബെഡ് തുടങ്ങിയ ഗ്രാമ വ്യവസായ ഉൽപന്നങ്ങളും ഇവിടെ ലഭ്യമാണ്. സർക്കാർ അർദ്ധ സർക്കാർ ജീവനക്കാർക്ക് വ്യവസ്ഥകൾക്ക് വിധേയമായി 1 ലക്ഷം രൂപ വരെയുള്ള ഖാദി തുണിത്തരങ്ങൾ ക്രെഡിറ്റ് വ്യവസ്ഥയിൽ വാങ്ങാം

(1) ഖാദി ഗ്രാമ സൗഭാഗ്യ , പൂമംഗലം ബിൽഡിംഗ്, കാർഡ്‌സിനു സമീപം ,കാഞ്ഞിരമറ്റം, ഫോൺ : 04862 227514
(2) ഖാദി ഗ്രാമ സൗഭാഗ്യ , മാതാ ഷോപ്പിംഗ് കോംപ്ലക്‌സ്, തൊടുപുഴ, ഫോൺ : 04862 227414
(3) ഖാദി ഗ്രാമ സൗഭാഗ്യ , കട്ടപ്പന, മുൻസിപ്പൽ ബിൽഡിംഗ്, പഴയ ബസ് സ്റ്റാന്റിന് സമീപം, കാഞ്ഞിരമറ്റം , ഫോൺ : 04868 251454