തൊടുപുഴ: തൊടുപുഴ താലൂക്ക് റൂറൽ മർച്ചന്റ്‌സ് വെൽഫെയർ സഹകരണസംഘം റെ പ്രവർത്തന ഉദ്ഘാടനവും നിക്ഷേപ സമാഹരണവും ഇന്ന് രാവിലെ 8ന് ഇടവെട്ടിയിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. സഹകരണ സംഘം പ്രസിഡന്റ് ജയകൃഷ്ണൻ പുതിയേടത്ത് അദ്ധ്യക്ഷത വഹിക്കും. ജില്ലാ ജോയിന്റ് രജിസ്റ്റാർ വി.ജി ദിനേശ് മുഖ്യപ്രഭാഷണം നടത്തും. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി.വി .മത്തായി ആദ്യ നിക്ഷേപം സ്വീകരിക്കും. അംഗത്വ കാർഡ് വിതരണം സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ എം.ജെ സ്റ്റാൻലിയും. വിദ്യാർഥികൾക്കുള്ള മൊബൈൽഫോൺ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദും നിർവഹിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി ബ്ലോക്ക് പ്രസിഡന്റ് എൻ. പി ചാക്കോ, തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, പ്രൊഫ.കെ.ഐ ആന്റണി, തോമസ് മാത്യു കക്കുഴി, സി.എസ് ഷാജി, ടോമി കാവാലം, ജിമ്മി മറ്റത്തിപ്പാറ, കെ.എം അജിനാസ്, അസീസ് ഇല്ലിക്കൽ, അഡ്വ. അജ്മൽ ഖാൻ അസീസ്, ബേബി തോമസ് കാവാലം, സാജു കുന്നേ മുറി, ഷാജി വർഗീസ് ഞാളൂർ, ജോമി കുന്നപ്പിള്ളി തുടങ്ങിയവർ പ്രസംഗിക്കും.