തൊടുപുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നടപ്പന്തൽ നിർമ്മാണം രണ്ടാം ഘട്ട നിർമ്മാണം ആരംഭിച്ചു.7000 ചതുരശ്ര അടിയിൽ 1.5 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. പന്തൽക്കാലുകൾ ഭക്തരുടെ സമർപ്പണമായി ആണ് നിർമ്മിക്കുന്നത്. ക്ഷേത്രം ട്രസ്റ്റി പ്രദീപ് നമ്പൂതിരിപ്പാടിന്റെ പ്രത്യേക നിർദ്ദേശത്തിൽ നിർമ്മാണം പുരോഗമിക്കുന്നു. ക്ഷേത്രം കമ്മറ്റി പ്രസിഡന്റ് രമേശ് ജ്യോതി, സെക്രട്ടറി പുഷ്പാഗതൻ പിള്ള കമ്മറ്റി അംഗങ്ങൾ നേത്രത്വം നൽകുന്നു.