തൊടുപുഴ : വെങ്ങല്ലൂർ മങ്ങാട്ടുകവല ബൈപാസ് റോഡിനു സമീപം പ്രവർത്തിക്കുന്ന കാഡ്‌സ് വില്ലേജ് സ്‌ക്വയറിൽ കാഡ്‌സ് ജനസേവനകേന്ദ്രം മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു.. കാഡ്‌സ് ചെയർമാൻ .കെ ജി ആന്റണി കണ്ടിരിക്കൽ അദ്ധ്യക്ഷനായ ചടങ്ങിന് ഡയറക്ടർമാരായ ജേക്കബ് മാത്യു,ച ഖ മാമച്ചൻ,വി പി ജോർജ് ,വി പി സുകുമാരൻ,ടെഡി ജോസ് എന്നിവർ നേതൃത്വം നൽകി .കർഷകർക്കുള്ള വിവിധ സ്‌കീമുകളുടെയും ക്ഷേമപദ്ധതികളുടെയും ഓൺലൈൻ അപേക്ഷകളും,സർക്കാർ,സർക്കാരിതര ഓൺലൈൻ സേവനങ്ങളും ജനസേവന കേന്ദ്രത്തിന്റെ പ്രവർത്തനപരിധിയിൽ വരും.