കട്ടപ്പന :താലൂക്ക് ആശുപത്രിയിൽ രാത്രി ജോലി ജോലി ചെയ്തുകൊണ്ടിരുന്ന വനിതാ ജീവനക്കാരെ അപമാനിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ കേരള ഗവ നഴ്‌സസ് അസോസിയേഷൻ (കെജിഎൻഎ) ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
കൊവിഡ് മഹാമാരിയുടെ സമയത്ത് സ്വന്തം ജീവൻ പണയം വെച്ച് നിസ്വാർത്ഥമായ സേവനം സംഘടിപ്പിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ഇത്തരം പ്രവർത്തനങ്ങൾ അംഗീകരിക്കാൻ കഴിയുന്നതല്ല എന്നും ഇവർ പറഞ്ഞു.
ജീവനക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്കടകം കെജിഎൻഎ രേഖാമൂലം പരാതി നൽകി.