തൊടുപുഴ: തൊടുപുഴ ന്യൂമാൻ കോളേജിലെ ബികോം അഞ്ചാം സെമസ്റ്റർ പരീക്ഷയെഴുതിയ വിദ്യാർത്ഥികളുടെ ഫലം യൂണിവേഴ്‌സിറ്റി തടഞ്ഞുവച്ചിരിക്കുന്ന സംഭവത്തിൽ വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് കെ.എസ്.യു ജില്ലാ കമ്മിറ്റി. പ്രശ്‌നത്തിന് അടിയന്തിരമായി പരിഹാരം കാണേണ്ട അധികൃതർ തങ്ങളുടെ വീഴ്ചയുടെ പാപഭാരം വിദ്യാർത്ഥികളുടെ തലയിൽ കെട്ടിവയ്ക്കുവാൻ ശ്രമിച്ചാൽ അനുവദിക്കില്ല. വിദ്യാർത്ഥികൾക്ക് നീതി ലഭിക്കുന്നതിനായുള്ള പോരാട്ടത്തിന് നേതൃത്വം നൽകുമെന്നും കെ.എസ്.യു ഭാരവാഹികൾ പറഞ്ഞു.