ചെറുതോണി: കശുമാവ് കൃഷിവികസന ഏജൻസിയും, ഇടുക്കിബ്ലോക്കും സംയുക്തമായി കശുമാവ് കൃഷി വ്യാപന പദ്ധതി നടപ്പാക്കുന്നു. ഇടുക്കിബ്ലോക്കിന്റെ പരിധിയിൽ വരുന്ന സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുന്നത്. കശുമാവിൻ തൈകൾ സൗജന്യമായിട്ടാണ് നൽകുന്നത്. കൃഷിചെയ്യുന്നതിന് മൂന്നുവർഷങ്ങളിലായി തൈ ഒന്നിന് 100 രൂപവീതം സബ്‌സീഡി നൽകും. കശുമാവിൻ തൈയ്യുടെ വിലയായ 40 രൂപ സബ്‌സീഡി തുകയിൽ നിന്ന് പിടിക്കും. ബാക്കി 60 രൂപ മൂന്നു വർഷമായി കർഷകനു ലഭിക്കും. ആവശ്യമുള്ളവർബ്ലോക്കിൽ നിന്നു ലഭിക്കുന്നഫോം പൂരിപ്പിച്ച്‌റേഷൻകാർഡ്, ആദാർകാർഡ്, കരമടച്ച രസീത്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെകോപ്പി സഹിതം ഡിവിഷൻ മെമ്പർവഴി അപേക്ഷ നൽകണം. പട്ടയമില്ലാത്തവർ ഡിവിഷൻ മെമ്പറുടെ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് പ്രസിഡന്റ് രാജി ചന്ദ്രൻ, വൈസ് പ്രസിഡന്റ് അഡ്വ. എബിതോമസ്, ആൻസിതോമസ്, റ്റി.ആർ സെൽവരാജൻ, ബിനോയി വർക്കി, ഉമാമോഹൻ എന്നിവർ അറിയിച്ചു.