ചെറുതോണി: റോഡു നിർമ്മാണത്തിന്റെ മറവിൽ തോടും, കെ.എസ്.ഇ.ബിയുടെ ഭൂമിയും നികത്തുന്നതായി പരാതി. പൈനാവ് അശോകകവല റോഡിനു വേണ്ടിയെടുക്കുന്ന മണ്ണാണ് കെ.എസ്.ഇ.ബിയുടെ സ്ഥലത്ത് അനുമതിയില്ലാതെ നിക്ഷേപിക്കുന്നത്. മഴക്കാലത്ത് അമിതമായി വെള്ളമൊഴുകുന്ന തോട്ടിൽ പൈപ്പിട്ട ശേഷമാണ് മണ്ണിടുന്നത്. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ അറിവോടെയാണ് മണ്ണിടുന്നതെന്ന് ആരോപണമുണ്ട്.